കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 31 സ്ഥാനാർഥികളുടെ പട്ടികയ്ക്ക് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയോഗം അംഗീകാരം നൽകി .സിറ്റിങ് എംഎൽഎമാരിൽ മൂന്ന് പേർ ഒഴികെ എല്ലാവരും അതാത് മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും .
ആദ്യഘട്ട പട്ടികയിൽ എംപിമാരില്ല .രാഷ്ട്രീയ സാഹചര്യം നോക്കി ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് ഉടൻ പുറത്തിറക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു .തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചാലുടൻ ആദ്യ പട്ടിക പുറത്തിറക്കും .ചില എംപിമാർ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു . എന്നാൽ ആരേയും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനമാണ് ദേശീയ നേതൃത്വം ഇപ്പോള്‍ കൈക്കൊണ്ടത്. തീരുമാനങ്ങള്‍ മാറി മറിഞ്ഞേക്കാം .31 പേരുകൾ അംഗീകരിച്ചെങ്കിലും സാഹചര്യം നോക്കിയായിരിക്കും പ്രഖ്യാപനം .
വട്ടിയൂർക്കാവ്-കെ. മുരളീധരൻ, കുന്നത്തുനാട്-വി.പി സജീന്ദ്രൻ, മണലൂർ-ടി.എൻ. പ്രതാപൻ, കൊടുങ്ങല്ലൂർ-ഒ.ജെ.ജനീഷ്, കൊട്ടാരക്കര-ഐഷ പോറ്റി, പത്തനാപുരം-ജ്യോതികുമാർ ചാമക്കാല, തൃത്താല-വി.ടി ബൽറാം, കൊയിലാണ്ടി-കെ. പ്രവീൺകുമാർ, നാദാപുരം-കെ.എം അഭിജിത്ത്, കോഴിക്കോട് നോർത്ത്-കെ ജയന്ത്, എലത്തൂർ-വിദ്യ ബാലകൃഷ്ണൻ, പൊന്നാനി-കെ.നൗഷാദലി എന്നിവരുടെ പേരുകള്‍ അംഗീകരിച്ചിട്ടുണ്ട് .
നിലവില്‍ എം എല്‍ എ മാരായ പേരാവൂർ- സണ്ണി ജോസഫ്
ഇരിക്കൂർ-സജീവ് ജോസഫ്
സുൽത്താൻ ബത്തേരി-ഐ.സി ബാലകൃഷ്ണൻ
കൽപറ്റ-ടി. സിദ്ദിഖ്
വണ്ടൂർ-എ.പി അനിൽകുമാർ
നിലമ്പൂർ-ആര്യാടൻ ഷൗക്കത്ത്
ചാലക്കുടി-സനീഷ് കുമാർ ജോസഫ്
അങ്കമാലി-റോജി എം ജോൺ
ആലുവ-അൻവർ സാദത്ത്
പറവൂർ-വി.ഡി സതീശൻ
എറണാകുളം-ടി.ജെ വിനോദ്
തൃക്കാക്കര-ഉമ തോമസ്
മൂവാറ്റുപുഴ-മാത്യു കുഴൽനാടൻ
കോട്ടയം-തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി-ചാണ്ടി ഉമ്മൻ
ഹരിപ്പാട്-രമേശ് ചെന്നിത്തല
കരുനാഗപ്പള്ളി-സി ആർ മഹേഷ്
കുണ്ടറ-പി.സി വിഷ്ണുനാഥ്
കോവളം-എം. വിൻസെന്റ്
എന്നിവര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ട് .



