നിയമസഭാ തിരഞ്ഞെടുപ്പിന് പുതിയ പ്രചാരണ മുദ്രാവാക്യവുമായി എൽഡിഎഫ്. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. എൽഡിഎഫ് സർക്കാർ ചെയ്ത നേട്ടങ്ങളും വികസനപ്രവർത്തനങ്ങളും നിരത്തിയാണ് പ്രചാരണം.
2016 ല്‍ “എല്ലാം ശരിയാകും “എന്ന മുദ്രാവാക്യത്തിലൂന്നിയായിരുന്നു പ്രചാരണം . 2021ല്‍ “ഉറപ്പാണ് എൽഡിഎഫ് “എന്ന മുദ്രാവാക്യമായിരുന്നു പ്രചാരണ ആയുധം .കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ് .ഇക്കാര്യം സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി മുന്‍പ് പറഞ്ഞിരുന്നു .
സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച വികസനങ്ങള്‍ എണ്ണി പറഞ്ഞാണ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നത് .



