Monday, September 28, 2026
Homeകേരളംഭിന്നശേഷി സംവരണം: സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കും

ഭിന്നശേഷി സംവരണം: സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കും

ഭിന്നശേഷി സംവരണത്തിൽ എൻ.എസ്.എസ്സിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിഅറിയിച്ചു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും.

പൊതുവിദ്യാഭ്യാസ മേഖലയിൽ ഏറെക്കാലമായി നിലനിന്നിരുന്ന ചില നിയമപരമായ സങ്കീർണ്ണതകൾക്കും അധ്യാപകരുടെ ആശങ്കകൾക്കും ശാശ്വത പരിഹാരം കാണുന്ന സുപ്രധാനമായ തീരുമാനമാണ് സർക്കാർ സ്വീകരിച്ചത്. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഇരുപതിനായിരത്തോളം അധ്യാപകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. അധ്യാപകരുടെ നിയമന തീയതി മുതൽ തന്നെ എല്ലാ ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കും. നിയമന അംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

1996ലെ ഭിന്നശേഷി നിയമപ്രകാരം 3 ശതമാനമായി നിശ്ചയിച്ച സംവരണം 2017ൽ 4 ശതമാനമായി. എന്നാൽ എയ്ഡഡ് സ്‌കൂളുകളിൽ ഇത് നടപ്പിലാക്കുന്നതിൽ വലിയ കാലതാമസമുണ്ടായി. 2022ൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് 1996 മുതലുള്ള മുൻകാല പ്രാബല്യത്തോടെ ഇത് നടപ്പിലാക്കാൻ ഉത്തരവിട്ടു.

നിലവിലുള്ള ആയിരക്കണക്കിന് അധ്യാപകരുടെ നിയമനത്തെ ബാധിക്കുമെന്നതിനാൽ സർക്കാർ അപ്പീൽ നൽകി. ഡിവിഷൻ ബെഞ്ച് വിധി വന്നതോടെ 2021ന് ശേഷം നിയമിതരായവർക്ക് ദിവസവേതനം മാത്രമായി ശമ്പളം ചുരുങ്ങി. എന്നാൽ എൻ.എസ്.എസ്. നൽകിയ കേസിൽ സുപ്രീം കോടതി, ഭിന്നശേഷി തസ്തികകൾ ഒഴിച്ചിട്ട് ബാക്കിയുള്ളവർക്ക് അപ്രൂവൽ നൽകാൻ ഉത്തരവിട്ടു. ഈ വിധിന്യായം മറ്റ് സമാന മാനേജ്മെന്റുകൾക്കും ബാധകമാക്കോമോ എന്ന് നിയമോപദേശം അന്ന് തേടിയെങ്കിലും അനുകൂലമായ ഉപദേശമല്ല ലഭിച്ചത്. ഈ വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ തന്നെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. എന്നാൽ കേസ് ഏപ്രിൽ 14 ലേയ്ക്ക് വീണ്ടും മാറ്റുകയുണ്ടായി.

അധ്യാപകർ വർഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് നീതിയല്ലെന്ന് കണ്ട് സർക്കാർ രൂപീകരിച്ച ജില്ലാതല സമിതികൾ മുഖേനയുള്ള നിയമനത്തിന്റെ ആദ്യഘട്ടം 2026 ജനുവരി 24ന് പൂർത്തിയായി. രണ്ടാംഘട്ടം ആരംഭിച്ച സാഹചര്യത്തിലും ഡബ്ല്യൂ.പി.(സി) നമ്പർ 12869/2025 ലെ വിധിന്യായത്തിൽ, എൻ.എസ്.എസ് മാനേജ്‌മെന്റുകൾക്ക് സുപ്രീം കോടതി അനുവദിച്ച ആനുകൂല്യത്തിന് ഹർജിക്കാരും അർഹരാണെന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിലും സുപ്രീം കോടതിയിൽ നിന്ന് എൻ.എസ്.എസിനു ലഭിച്ച വിധിന്യായത്തിന്റെ ആനുകൂല്യം മറ്റു സമാന മാനേജമെന്റുകൾക്കും നൽകുന്ന കാര്യത്തിലുള്ള അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സർക്കാർ ഒരിക്കൽ കൂടി തേടിയതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, ജയന്ത് മുത്തുജ് എന്നിവരുമായി ഈ വിഷയം സ്റ്റാന്റിംഗ് കൗൺസിൽ ചർച്ച ചെയ്തതിരുന്നു.

സുപ്രീം കോടതിയിൽ നിലനിൽക്കുന്ന സ്പെഷ്യൽ ലീവ് പെറ്റീഷനുകളുടെ ഫലത്തിന് വിധേയമായി, ഭിന്നശേഷി നിയമനത്തിനായി വ്യവസ്ഥാപിത തസ്തികകൾ മാറ്റി വെച്ചിട്ടുള്ള മറ്റ് മാനേജ്മെന്റുകളുടെ കീഴിലുള്ള സ്‌കൂളുകളിലും താത്കാലികമായി ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിന് സർക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെന്ന് സീനിയർ അഭിഭാഷകർ അഭിപ്രായപ്പെട്ടു. എന്നാൽ സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷനുകൾ സമർപ്പിച്ച 442 അധ്യാപകരുടെ റെഗുലറൈസേഷൻ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരെ നിർത്തിവയ്‌ക്കേണ്ടതാണെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ