അഞ്ചുവയസ്സുള്ള മകളെ കനാലിൽ എറിഞ്ഞ് കൊല്ലാൻ ശ്രമം നടത്തിയ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ പാലമലയിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
കുട്ടിയുടെ അച്ഛൻ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ഷിജുവിനെ(41) കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.



