Monday, May 4, 2026
Homeഅമേരിക്കഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന്‍ വ്രതാരംഭം : കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച

ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന്‍ വ്രതാരംഭം : കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഫെബ്രുവരി 18ന് ബുധനാഴ്ച റമദാന്‍ വ്രതാരംഭം. സഊദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ചേര്‍ന്ന പ്രത്യേക കമ്മിറ്റിയാണ് റമദാന്‍ ആരംഭം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുഎഇയിലെ ചന്ദ്രദര്‍ശന സമിതിയും മാസപ്പിറവി സ്ഥിരീകരിച്ചു. സഊദി അറേബ്യയില്‍ റമദാനെ വരവേല്‍ക്കാന്‍ മക്കയിലെയും മദീനയിലെയും ഇരു ഹറമുകളും പൂര്‍ണ്ണ സജ്ജമായി. തീര്‍ഥാടകര്‍ക്ക് സുഗമമായി ആരാധന നിര്‍വഹിക്കുന്നതിനായി മതകാര്യ വിഭാഗം പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.

കേരളത്തില്‍ ഇന്ന് എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ നാളെ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച്ച റമദാന്‍ വ്രതമാരംഭിക്കും. ഇന്ന് മാസപ്പിറവി കാണാന്‍ നേരിയ സാധ്യത മാത്രമാണുണ്ടായിരുന്നത്. സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കണ്ടതായി വിവരമില്ലെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. ഒമാനില്‍ റമദാന്‍ വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

മക്കയില്‍ വിശ്വാസികളുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഹറമിലെ വിപുലീകരണ ഭാഗങ്ങളും എസ്‌കലേറ്ററുകളും പൂര്‍ണ്ണമായി തുറന്നുകൊടുത്തു. റമദാനില്‍ ഇഅ്തികാഫ് അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മദീനയില്‍ തീര്‍ഥാടകര്‍ക്കായി സൗജന്യ ഷട്ടില്‍ ബസ് സര്‍വീസുകളും പാര്‍ക്കിങ് നിയന്ത്രിക്കുന്നതിനായി പുതിയ സബ്സ്‌ക്രിപ്ഷന്‍ രീതിയും മദീനയില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഒമാനില്‍ ഫെബ്രുവരി 19ന് വ്യാഴാഴ്ചയാണ് റമദാന്‍ വൃതാരംഭമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com