Monday, October 5, 2026
Homeകേരളംഇടുക്കി ലേസർഷോ പദ്ധതി.വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാർക്ക് : ഉദ്ഘാടനം 13 ന്

ഇടുക്കി ലേസർഷോ പദ്ധതി.വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാർക്ക് : ഉദ്ഘാടനം 13 ന്

കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഇടുക്കി ലേസർഷോ പദ്ധതി ഫെബ്രുവരി 13 രാവിലെ 11.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഇടുക്കി ഡി.റ്റി.പി.സി. പാർക്കിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.

ഹൈഡൽ ടൂറിസം ഡയറക്ടർ ഹർഷിൽ ആർ.മീണ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, കെ.എസ്.ഇ.ബി. സിഎംഡി മിൻഹാജ് ആലം, ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് തുടങ്ങിയവർ പങ്കെടുക്കും.

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർച്ച് ഡാമായ ഇടുക്കി ഡാമിന്റെ പ്രതലത്തിലാണ് വിനോദ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ലേസർഷോ നടത്തുന്നത്. ഈ നവീന പദ്ധതിയിലൂടെ ഭാവിയിൽ ഡാം പ്രദേശം വിനോദസഞ്ചാരികളുടെ ഹബ്ബായി മാറും.

വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാർക്ക് ഉദ്ഘാടനം 13 ന്


കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാർക്ക്, ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് പദ്ധതി മൂലമറ്റം മിനിയേച്ചർ പവ്വർഹൗസിന്റെ മാതൃക – പ്രവർത്തനാനുമതി നൽകികൊണ്ട് ഭൂമി കൈമാറ്റം എന്നിവയുടെ ഉദ്ഘാടനം 13 ന് രാവിലെ 9ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഹൈഡൽ ടൂറിസം ഡയറക്ടർ ഹർഷിൽ ആർ.മീണ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, കെ.എസ്.ഇ.ബി. സിഎംഡി മിൻഹാജ് ആലം, ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് തുടങ്ങിയവർ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ