Saturday, July 11, 2026
Homeകേരളംഅപൂർവ കുഞ്ഞന്‍ കുരങ്ങൻമാരും തത്തയും: പത്തനംതിട്ടക്കാരായ ദമ്പതികൾ വിമാനത്താവളത്തില്‍ പിടിയില്‍

അപൂർവ കുഞ്ഞന്‍ കുരങ്ങൻമാരും തത്തയും: പത്തനംതിട്ടക്കാരായ ദമ്പതികൾ വിമാനത്താവളത്തില്‍ പിടിയില്‍

ഇന്ത്യയിൽ വളർത്തുന്നത് നിയമംമൂലം നിരോധിച്ചിട്ടുള്ളതും വന്യജീവി വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളതുമായ അപൂര്‍വ്വം കുഞ്ഞന്‍ കുരങ്ങൻമാരും തത്തയുമായി എത്തിയ പത്തനംതിട്ടക്കാരായ ദമ്പതികളെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചു പിടികൂടി .

ബാങ്കോക്കിൽ നിന്ന് നെടുമ്പാശേരിയില്‍ എത്തിച്ചേർന്ന തായ് എയർവേയ്സ് വിമാനത്തില്‍ എത്തിയ ഇവരുടെ ചെക്കിൻ ഇൻ ബാഗിൽ നിന്നും ആണ് ഒളിപ്പിച്ച നിലയില്‍ മൃഗങ്ങളും പക്ഷികളും ഉണ്ടായിരുന്നത് .

കോമൺ മാമോസെറ്റ് എന്ന മൂന്ന് കുഞ്ഞൻ കുരങ്ങന്മാർ , വൈറ്റ് ലിപ്പ്ഡ് ടാമരിൻ എന്ന പേരിലുള്ള രണ്ടു കുരങ്ങന്മാര്‍ ഹയാസിന്ത് മക്കോവ് എന്ന അപൂർവ ഇനം തത്ത എന്നിവയാണ് ഉണ്ടായിരുന്നത് . ആമസോൺ മഴകാടുകളിൽ കാണപ്പെടുന്നതാണ് കോമൺ മാമോസെറ്റ് എന്ന കുരങ്ങു വര്‍ഗം .

ബ്രസീലിൽ സംരക്ഷിത പക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഹയാസിന്ത് മക്കോവ് എന്ന തത്ത ഇനം . വന്യജീവികളെ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിയന്ത്രിച്ചിട്ടുള്ളതാണ്. പിടിയിലായവരെയും ജീവി വര്ഗ്ഗങ്ങളെയും കേരള വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി.ഇവരാണ് വനം വകുപ്പിന് കൈമാറേണ്ടത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com