Sunday, September 20, 2026
Homeകേരളംമണ്ഡല കാലം :ശബരിമല സന്നിധാനത്തേക്ക് തീർഥാടകരുടെ ഒഴുക്ക്, ഇന്നലെ ദർശനം നടത്തിയത് 55,529

മണ്ഡല കാലം :ശബരിമല സന്നിധാനത്തേക്ക് തീർഥാടകരുടെ ഒഴുക്ക്, ഇന്നലെ ദർശനം നടത്തിയത് 55,529

മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നതിന് പിന്നാലെ സന്നിധാനത്തേക്ക് തീർഥാടകരുടെ ഒഴുക്ക്. ഇന്നലെ ദർശനം നടത്തിയത് 55,529 തീര്‍ഥാടകരാണ്. 30000 ആയിരുന്നു ഇന്നലത്തെ മാത്രം ബുക്കിംഗ്. ഡിസംബർ 3 വരെ വെർച്വൽ ക്യൂ ബുക്കിംഗും നിറഞ്ഞുകഴിഞ്ഞു.

അതേസമയം, വെർച്വൽ ക്യൂ ബുക്കിങ് വഴി ഒരു ദിവസം 70,000 തീർഥാടകർക്കാണ് ദർശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഡിസംബർ 03 വരെയുള്ള ബുക്കിംഗ് പൂർത്തിയായി. ചെങ്ങന്നൂർ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് വഴി പ്രതിദിനം 20,000 തീർഥാടകരെ പ്രവേശിപ്പിക്കും.

എരുമേലി, സത്രം കാനന പാതകളിലെ സൗകര്യങ്ങൾ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം വിലയിരുത്തി. ഇടുക്കി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പുല്ലുമേട് വഴി സന്നിധാനത്ത് എത്തിയിരുന്നു. ഇന്ന് രാവിലെ 7 മണി മുതൽ സത്രം വഴി തീർഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലായി 18,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ