Wednesday, September 9, 2026
Homeകേരളംകോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിൽ പ്രതിയായ അഖിൽ സി വർഗീസ് വിജിലൻസ് കസ്റ്റഡിയിൽ

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിൽ പ്രതിയായ അഖിൽ സി വർഗീസ് വിജിലൻസ് കസ്റ്റഡിയിൽ

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിൽ പ്രതിയായ അഖിൽ സി വർഗീസിനെ കോട്ടയം വിജിലൻസ് കോടതി 5 ദിവസമാണ് അന്വേഷണ സംഘത്തിന് കസ്റ്റഡി അനുവദിച്ചത്. പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. നഗരസഭ ഓഫീസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടിൽ നിന്ന്‌ മൂന്ന്‌ കോടി രൂപ തട്ടിച്ച്‌ ഒരുവർഷമായി മുങ്ങി നടക്കുകയായിരുന്നു മുൻ ക്ലർക്ക്‌ കൊല്ലം മങ്ങാട്‌ ആൻസിഭവനിൽ അഖിൽ സി വർഗീസ്‌. ഇയാൾ ഒളിവിൽ കഴിഞ്ഞ കൊല്ലത്തെ കൈലാസ്‌ റസിഡൻസി ലോഡ്‌ജിൽനിന്നാണ്‌ കോട്ടയം വിജിലൻസ്‌ ഇൻസ്‌പെക്ടർ മഹേഷ്‌ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌. പല സംസ്ഥാനങ്ങളിലായി ഒളിവിലായിരുന്നു.

ഒളിവില്‍ കഴിയുന്ന സമയത്ത് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍, എടിഎം കാര്‍ഡോ ഉപയോഗിച്ചിട്ടില്ല, എല്ലാം പണമിടപാടുകളും നടത്തിയത് നേരിട്ടാണെന്നും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് യു.ഡി.എഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ് കേസ് പ്രതി അഖില്‍ സി വര്‍ഗീസ് അറസ്റ്റിലായത്. നഗരസഭയുടെ പെന്‍ഷന്‍ ഫണ്ട് അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി 2.39 കോടി രൂപയാണ് പ്രതി തട്ടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ