Monday, May 12, 2025
Homeഇന്ത്യകേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി മാധ്യമ പ്രവര്‍ത്തകന്‍ പി. ശ്രീകുമാർ നിയമിതനായി

കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി മാധ്യമ പ്രവര്‍ത്തകന്‍ പി. ശ്രീകുമാർ നിയമിതനായി

പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശിയായ ശ്രീകുമാർ 35 വർഷമായി മാധ്യമരംഗത്ത് സജീവമാണ്. കേരള മാധ്യമപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗം, കേസരി ട്രസ്റ്റ് ട്രഷറർ, ബി.ജെ.പി. മീഡിയ സെൽ സംസ്ഥാന കൺവീനർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യകാല വായനശാലകളിലൊന്നായ വഞ്ചിയൂർ ശ്രീചിത്തിര ഗ്രന്ഥശാലയുടെ ജോയിന്റ് സെക്രട്ടറി, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ കേരള കോർഡിനേറ്റർ, ബാലഗോകുലം സംസ്ഥാന നിർവാഹക സമിതി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. കേരള സർവകലാശാല സെനറ്റിൽ കേരള ഗവർണറുടെ പ്രതിനിധിയായിരുന്നു. കേന്ദ്ര ഫിലിം സെൻസർ ബോർഡിലും അംഗമായിരുന്നു.

ബാലാവകാശം സംബന്ധിച്ച പഠനത്തിന് യുണിസെഫ് ഫെലോഷിപ്പും, ആധുനിക കേരളത്തിന്റെ സമരചരിത്ര രചനയ്‌ക്കുള്ള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ശ്രീകുമാർ നേടിയിട്ടുണ്ട്. ചാനൽ ചർച്ചകളിൽ വിഷയങ്ങൾ ദേശീയ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തുന്ന സംവാദകനുമാണ്.

അഭിഭാഷകയായ എസ്. ശ്രീകലയാണ് ഭാര്യ. ഗായത്രിയും ഗോപികയും മക്കളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ