തൃശ്ശൂര്‍ പാലിയേക്കരയിൽ നിന്നാണ് കേരളത്തിലേക്ക് വിൽപ്പനയ്ക്ക് എത്തിച്ച 120 കിലോ കഞ്ചാവുമായി നാല് പേർ പിടിയിലായത്.
സിജോ , ആഷ്വിൻ , ഹാരിസ് , ജാബിർ എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘമാണ് കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിച്ച നാല് പേരെയും പിടികൂടിയത്. ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികൾ ആണിവർ എന്നാണ് കണ്ടെത്തല്‍.



