Thursday, October 15, 2026
Homeകേരളംസംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്;...

സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; പിണറായി വിജയൻ.

തിരുവനന്തപുരം: യൂണിവേഴ്സ്റ്റി കോളജ് ഹോസ്റ്റൽ സംഘർഷത്തിൽ പൊലീസിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം. സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ എന്തൊക്കെ അഴിഞ്ഞാട്ടം ആണ് നടന്നത്. പരിക്കേറ്റവരെ കൊണ്ടുപോകുന്ന ആംബുലൻസ് തടഞ്ഞു. ജനറൽ ആശുപത്രിയിൽ രോഗികളെ യൂത്ത് കോൺഗ്രസ് തടഞ്ഞുവെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

താൻ മുഖ്യമന്ത്രിയായിരിക്കെ തൻറെ ഗൺമാൻ അനിൽകുമാറിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിട്ടുണ്ട്. അനിൽകുമാറിന്റെയും സന്ദീപിന്റെയും വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിട്ടുണ്ട് എന്നതാണ് വസ്തുത. യൂത്ത് കോൺഗ്രസ് ആക്രമണവും പൊലീസ് ആക്രമണവും ഒരു തരത്തിലും നടക്കാൻ പാടില്ലാത്തതാണെന്ന് പിണറായി വിജയൻ പറഞ്ഞു. അങ്ങനെ ആക്രമണം ഉണ്ടായപ്പോഴാണ് തങ്ങൾക്ക് അവിടേക്ക് പോകേണ്ടിവന്നത്. മന്ത്രി തന്നെ ആക്രമണത്തിന് നേതൃത്വം നൽകി പോകുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്ന് അദേഹം പറഞ്ഞു.

എന്തിനാണ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് മുമ്പിൽ നിന്ന് സമരത്തിന്റെ തുടക്കം തീരുമാനിച്ചതെന്ന് പിണറായി വിജയൻ ചോദിച്ചു. അടൂർ നൈറ്റ്‌ മാർച്ചിൽ ഉണ്ടായ സംഘർഷവും പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉന്നയിച്ചു. അടൂർ നൈറ്റ്‌ മാർച്ചിൽ ആരാണ് അകത്തു കയറി ആക്രമിച്ചതെന്ന് അദേഹം ചോദിച്ചു. ഇത്തരം ഒരാളുടെ കൂടെ എന്തിനാണ് പൊലീസ് നിൽക്കുന്നത്. അയാൾ പറയുന്നത് ആണ് പൊലീസ് കേൾക്കുന്നത്. അയാൾ പൊലീസ് വാഹനത്തിന് അകത്തു കയറി ആക്രമിക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് പറയാതെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ