Thursday, October 15, 2026
Homeകേരളംസുൽത്താൻ ബത്തേരിയിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ടു മരണം, നിരവധി വിദ്യാർഥികൾക്ക് പരിക്ക്.

സുൽത്താൻ ബത്തേരിയിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ടു മരണം, നിരവധി വിദ്യാർഥികൾക്ക് പരിക്ക്.

​വയനാട്: സുൽത്താൻ ബത്തേരി ബീനാച്ചിക്ക് സമീപം വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മൂന്നാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക മാണ്ഡ്യ സർവകലാശാലയിലെ പി.ജി വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലർ ഡ്രൈവറായ കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂരു സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്.

​ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു അപകടം. 13 വിദ്യാർഥികളും പാചകക്കാരനും ഡ്രൈവറും ഉൾപ്പെടെ 15 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ട്രാവലർ മറിയുകയായിരുന്നു.
​വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ