Thursday, October 15, 2026
Homeകേരളം1.58 കോടിയുടെ എം.ഡി.എം.എ പിടികൂടി; മലയാളിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

1.58 കോടിയുടെ എം.ഡി.എം.എ പിടികൂടി; മലയാളിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

മംഗളൂരു: കൊറിയർ സർവീസ് വഴി എം.ഡി.എം.എ കട ത്താൻ പദ്ധതിയിട്ട ശൃംഖല മംഗളൂരു സിറ്റി ക്രൈം ബ്രാ ഞ്ച് (സി.സി.ബി) പൊലീസ് തകർത്തു. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ഏകദേശം 1.58 കോടി രൂപ വിലമതി ക്കുന്ന ഒരു കിലോ 796.96 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കാസർകോട് മംഗൽപാ ടി സ്വദേശി അബ്ദുൾ ഹഫീൽ (25), മംഗളൂരു കുളൂർ ക സബയിലെ സിയാവുൽ ഹഖ് (30), മംഗളൂരു പാണ്ഡേശ്വ റിലെ അൽതാഫ് (28). എന്നിവരാണ് അറസ്റ്റിലായത്.

മംഗളൂരു നഗരത്തിൽ നിരോധിത എം.ഡി.എം.എ പൊ തുജനങ്ങൾക്ക് വിൽക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടി സ്ഥാനത്തിൽ, ഒക്ടോബർ എട്ടിന് രാത്രി 10 മണിയോ ടെ ഉള്ളാൾ താലൂക്കിലെ കുമ്പളയിലുള്ള ഒരു സൂപ്പർമാ ർക്കറ്റിന് സമീപത്താണ് സി.സി.ബി പോലീസ് റെയ്ഡ് ന ടത്തിയത്. കാർ, മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച തായി പറയപ്പെടുന്ന ഓട്ടോറിക്ഷ, ഒരു കാർഡ്‌ബോർഡ് കൊറിയർ ബോക്സ‌്, വാട്ടർ പ്യൂരിഫയർ എന്നിവ പോ ലീസ് പിടിച്ചെടുത്തു. ഉള്ളാൾ പോലീസ് സ്റ്റേഷനിൽ കേ സ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം തുടരുകയാണ്.

അബ്ദുൾ ഹഫീലിനെതിരെ ഉള്ളാൾ പൊലീസ് സ്റ്റേഷനി ൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസ് നേര ത്തെ രജിസ്റ്റർ ചെയ്‌തിരുന്നു. ദുബൈയിലെ റാസൽ ഖൈമയിൽ ലഹരി വിൽപന കേസിൽ സിയാവുൾ ഹഖ് ഉൾപ്പെട്ടിരുന്നു, അവിടെ അദ്ദേഹം ഇന്ത്യയിലേക്ക് മട ങ്ങുന്നതിന് മുമ്പ് മൂന്ന് വർഷം തടവ് അനുഭവിച്ചിരുന്ന തായി പൊലീസ് പറഞ്ഞു. ലഹരി ഉപയോഗവുമായി ബ ന്ധപ്പെട്ട കേസ് മുമ്പ് പാണ്ഡേശ്വർ പൊലീസ് സ്റ്റേഷനി ൽ അൽതാഫിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു.

പഞ്ചാബിലെ അമൃത്സറിൽ നിന്ന് എം.ഡി.എം.എ വാ ങ്ങി വാട്ടർ പ്യൂരിഫയറിൻ്റെ വാട്ടർ സ്റ്റോറേജ് കമ്പാർട്ടു മെന്റിനുള്ളിൽ സുരക്ഷിതമായി ഒളിപ്പിച്ച ശേഷം കൊറി യർ സർവീസ് വഴി മംഗളൂരുവിലേക്ക് അയക്കാനും തുടർ ന്ന് മംഗളൂരു നഗരത്തിലെയും കേരളത്തിലെയും വിവിധ ഭാഗങ്ങളിൽ വിൽക്കാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്ന തെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ