Saturday, October 3, 2026
Homeകേരളംകോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാപിഴവ് പരാതി.

കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാപിഴവ് പരാതി.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപിച്ച് പരാതി. ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിൽ കഴിയവേ മരിച്ച ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ മാസം 18നാണ് ഹസീനയ്ക്ക് ഹെർണിയ ശസ്ത്രക്രിയ നടത്തിയത്. ആദ്യം താക്കോൽദ്വാര ശസ്ത്രക്രിയയും പിന്നീട് വയർ തുറന്നുള്ള ശസ്ത്രക്രിയയും നടത്തി. ശസ്ത്രക്രിയയ്ക്കിടെ പിഴവ് സംഭവിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.

ശസ്ത്രക്രിയയ്ക്ക് ശേഷം ഹസീനയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ പിന്നീട് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് അണുബാധ ഉണ്ടായതിനെ തുടർന്ന് വീണ്ടും വയർ തുറന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഈ ചികിത്സയ്ക്കിടെയാണ് പിഴവ് സംഭവിച്ചതെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ പൊലീസ് പരാതി സ്വീകരിച്ച് അന്വേഷണം നടത്തിവരികയാണ്.

അതേസമയം, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ