ഇടുക്കി: പരുന്തുംപാറ ടാഗോർ പാറയിൽആത്മഹത്യാ ഭീഷണി മുഴക്കിയ പെൺകുട്ടിക്ക് രക്ഷകരായി പീരുമേട് പോലീസ്.
വണ്ടിപ്പെരിയാർ സ്വദേശിനിയായ പെൺകുട്ടിയാണ് ടാഗോർ പാറയുടെ മുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചത്.
പീരുമേട് പോലീസ് സബ് ഇൻസ്പെക്ടർ അമൽ വർഗീസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നസീമ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോഷി സി റ്റി, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീനാഥ് എം എസ്, പ്രമോദ് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്.
തുടർന്ന് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കി ആവശ്യമായ പിന്തുണയും നൽകി.



