Monday, September 28, 2026
Homeകേരളംപോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (NIOC) വേണോ? ഇതിനായി പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകേണ്ട ആവശ്യമില്ല.

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (NIOC) വേണോ? ഇതിനായി പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകേണ്ട ആവശ്യമില്ല.

ഒരു വ്യക്തിക്ക് ക്രിമിനൽ പശ്ചാത്തലമില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (NIOC – Non-Involvement in Offences Certificate) ആവശ്യമുണ്ടോ? ഇനി ഇതിനായി പോലീസ് സ്റ്റേഷനിൽ സ്റ്റേഷനിൽ നേരിട്ട് പോകേണ്ട ആവശ്യമില്ല! പൊതുജനങ്ങൾക്കായി ഈ സേവനം കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ Pol-App-ൽ ലഭ്യമാണ്.

എന്തൊക്കെയാണ് പ്രത്യേകതകൾ?

വീട്ടിലിരുന്ന് തന്നെ നിങ്ങളുടെ സ്മാർട്ട് ഫോൺ വഴി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം.

സർട്ടിഫിക്കറ്റിനായുള്ള അപേക്ഷാ ഫീസ് ആപ്പ് വഴി ഓൺലൈൻ ആയി തന്നെ അടക്കാവുന്നതാണ്.

നിങ്ങളുടെ അപേക്ഷ ഏത് ഘട്ടത്തിലാണെന്ന് പോൽ-ആപ്പിലൂടെ എളുപ്പത്തിൽ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.

പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധനകൾ പൂർത്തിയായാൽ സർട്ടിഫിക്കറ്റ് ആപ്പിൽ നിന്ന് തന്നെ നിങ്ങൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.

എങ്ങനെ അപേക്ഷിക്കാം?
നിങ്ങളുടെ മൊബൈലിൽ Pol-App തുറന്ന് ‘Citizen Services’ എന്ന വിഭാഗത്തിൽ നിന്നും ‘NIOC’ തിരഞ്ഞെടുക്കുക. ആവശ്യമായ വ്യക്തിഗത വിവരങ്ങളും രേഖകളും നൽകി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഇന്നുതന്നെ Pol-App ഡൗൺലോഡ് ചെയ്യൂ..

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ