Tuesday, September 29, 2026
Homeകേരളംശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വീണ്ടും തിരിച്ചടി; റേഷൻ കാർഡ് നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വീണ്ടും തിരിച്ചടി; റേഷൻ കാർഡ് നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

കൊച്ചി: വ്യാജ മേൽവിലാസവും റേഷൻ കാർഡ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വീണ്ടും തിരിച്ചടി. റേഷൻ കാർഡുമായി ബന്ധപ്പെട്ട് അടൂർ താലൂക്ക് സപ്ലൈ ഓഫീസർ സ്വീകരിച്ച തുടർനടപടികൾ ഹൈക്കോടതി വീണ്ടും സ്റ്റേ ചെയ്തു.

കൊല്ലശ്ശേരി കുടുംബത്തിന് അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നൽകിയ നോട്ടീസിനാണ് കോടതി താൽക്കാലിക വിലക്കേർപ്പെടുത്തിയത്. പുതിയ റേഷൻ കാർഡിനായി അപേക്ഷിക്കണമെന്നായിരുന്നു നോട്ടീസിലെ നിർദേശം.

എന്നാൽ പുതിയ റേഷൻ കാർഡ് ആവശ്യമില്ലെന്ന് കൊല്ലശ്ശേരി കുടുംബം കോടതിയെ അറിയിച്ചു. വിവാദമായ അതേ റേഷൻ കാർഡിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വീണ്ടും ഉൾപ്പെടുത്താനുള്ള അധികൃതരുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നോട്ടീസ് നൽകിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഇതിന് പിന്നിൽ ശക്തമായ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ഇതിനെതിരെയാണ് കോടതിയെ സമീപിച്ചതെന്നും കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടി. നേരത്തെയും പൊലീസിനെ ദുരുപയോഗം ചെയ്ത് മേൽവിലാസം പുനഃസ്ഥാപിക്കാൻ ശ്രമം നടന്നതായി കുടുംബം ആരോപിച്ചിരുന്നു.

നീതിക്കായി കൊല്ലശ്ശേരി കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത് ഇത് രണ്ടാം തവണയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ