മലപ്പുറത്ത് അഞ്ച് മാസം പ്രായമായ കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു. കുഞ്ഞിനെ കിടക്കയിൽ ഉറക്കിക്കിടത്തി ഫാമിൽ ജോലി ചെയ്യുകയായിരുന്നു കുഞ്ഞിന്റെ മാതാപിതാക്കൾ. കിടപ്പുമുറിയിലെ ഫാൻ ഷോർട്ട് സർക്യുട്ടായി തീപിടിച്ചാണ് അപകടം.തീപ്പൊരി കിടക്കയിലേക്ക് വീണു. കിടക്ക കത്തിയാണ് കുഞ്ഞിന് പൊള്ളലേറ്റത്.
മലപ്പുറം തിരുവാലി സ്വദേശി സജീവന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. എറണാകുളം കാലടി സ്വദേശികളായ ഇവർ ജോലി ആവശ്യത്തിനായാണ് തിരുവാലിയിൽ വന്ന് താമസമാക്കിയിട്ട് മൂന്നു നാല് മാസമേ ആയിട്ടുള്ളു.



