Wednesday, September 16, 2026
Homeകേരളംകേരള കോൺഗ്രസ് എം പുറത്ത് വിട്ട കത്ത് വിവാദമാകുന്നു : കത്ത് വ്യാജമെന്ന് ആരോപണം.

കേരള കോൺഗ്രസ് എം പുറത്ത് വിട്ട കത്ത് വിവാദമാകുന്നു : കത്ത് വ്യാജമെന്ന് ആരോപണം.

പാലാ : നഗരസഭയിൽ നഗരവികസന മുന്നണിയുടെ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി വിമത കൗൺസിലർ ബിജു മാത്യൂസിനെ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് വിമത കൗൺസിലർമാരുടെ ഭൂരിപക്ഷം ഒപ്പിട്ട കത്ത് ലഭിച്ചുവെന്നും ബിജു പാലുപ്പടവൻ അറിയിച്ചു. പ്രസ്തുത കത്തിന്റെ കോപ്പി, കേരള കോൺഗ്രസ് (എം) മുൻ കൗൺസിലർ ബൈജു കൊല്ലംപറമ്പിലിന്റെ വാർത്താ ഗ്രൂപ്പിലൂടെ പുറത്തുവിടുകയും ചെയ്തു.എന്നാൽ ആ കത്ത് ഇപ്പോൾതന്നെ വിവാദമായി കഴിഞ്ഞു.

മനപ്പൂർവ്വം ചമച്ചെടുത്ത ഒരു കത്താണെന്ന വാദം അതിനെതിരെ ഉയരുന്നുണ്ട്. മായാ രാഹുൽ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് ഓഗസ്റ്റ് 14ന് നൽകിയതായിട്ടാണ് കത്തിലെ തീയതി സൂചിപ്പിക്കുന്നത്.

മായാ രാഹുലിനെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായിട്ട് പിന്തുണയ്ക്കുന്നു എന്നും അങ്ങനെ വരുന്ന വൈസ് ചെയർപേഴ്സൺ സ്ഥാനത്തിന്റെ ഒഴിവിലേക്ക് ബിജു മാത്യൂസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കും എന്നുമാണ് കത്തിന്റെ ഉള്ളടക്കം.പക്ഷേ ഈ കത്തിൽ ടോണി തൈപ്പറമ്പൻ ഒപ്പിട്ടിട്ടില്ല എന്നുള്ളതാണ് ഈ കത്തിൻ്റെ സത്യാവസ്ഥ സംബന്ധിച്ച് വിവാദം ഉയർത്തിയിരിക്കുന്നത്.
ഇവിടെ ഉയരുന്ന ചോദ്യങ്ങൾ പലതാണ്.

1. മായ രാഹുലിനെ ചെയർപേഴ്സണാക്കാൻ ടോണി തൈപ്പറമ്പന് സമ്മതമല്ലായിരുന്നോ? എന്നാൽ അത് തികച്ചും തെറ്റാണ്.മായാ രാഹുലിനൊപ്പം അടിയുറച്ചു നിൽക്കുകയും ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ മായാ രാഹുലിന് വോട്ട് രേഖപ്പെടുത്തുകയും ചെയ്ത ടോണി തൈപ്പറമ്പൻ മായയെ ചെയർപേഴ്സണാക്കാൻ സമ്മതമറിയിച്ചുകൊണ്ടുള്ള കത്തിൽ ഒപ്പിട്ടില്ല എന്ന് വിശ്വസിക്കാൻ പറ്റില്ല

2. വിമതരുടെ സമ്മതമറിയിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചിട്ടില്ല എന്നാണ് ഇന്നലെവരെ ബിജു പാലുപ്പടവൻ മാധ്യമങ്ങളോടും പൊതുസമൂഹത്തോടും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്. എന്തിനാണ് ബിജു പാലുപ്പടവൻ മാധ്യമങ്ങളോടും സമൂഹത്തോടും ഇങ്ങനെയൊരു കള്ളം പറഞ്ഞത്?

3. വിമതരുടെ ഭൂരിപക്ഷാഭിപ്രായപ്രകാരമുള്ള ഇങ്ങനെയൊരു കത്ത് കഴിഞ്ഞമാസം തന്നെ ലഭിച്ചിരുന്നെങ്കിൽ എന്തിനാണ് അവരുടെ സമ്മതം ലഭിച്ചിട്ടില്ല എന്നു പറഞ്ഞതും, ചർച്ച എന്ന പേരിൽ ഇത്രയും ദിവസം ഈ കോലാഹലങ്ങളെല്ലാം ഉണ്ടാക്കിയതും?തങ്ങൾക്ക് ഇങ്ങനെ ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്നും അതു പ്രകാരം ബിജു മാത്യൂസിനെ നഗര വികസന മുന്നണിയുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നു എന്നും എത്രയോ മുൻപ് തന്നെ പറയാമായിരുന്നു.വിമതർക്കിടയിലുള്ള അസ്വാരസ്യത്തെ പരമാവധി പൊതുജനമധ്യത്തിൽ തുറന്നു കാണിക്കുക എന്നതാവും ബിജു പാലുപ്പടവൻ ഇതുകൊണ്ട് ഉദ്ദേശിച്ചത്.

14- 8- 2026 ന്ലഭിച്ച സമ്മതമറിയിച്ചു കൊണ്ടുള്ള കത്ത് എന്നു രേഖയിൽ കാണുകയും അതേസമയം ടോണി തൈപ്പറമ്പൻ അനുകൂലമായി ഒപ്പിടാതിരിക്കുന്നതായി കാണുകയും ചെയ്യുന്ന വേളയിൽ ഈ കത്തിന്റെ നിർമ്മാണം പിന്നീട് എപ്പോഴോ നടന്നതാണെന്ന വാദമാണുയരുന്നത്.

5.കഴിഞ്ഞമാസം പതിനാലാം തീയതി തന്നെ ബിജു മാത്യൂസിനെ വൈസ് ചെയർ പേഴ്സണാക്കാൻ സമ്മതം അറിയിച്ചുകൊണ്ടുള്ള കത്ത് നൽകിയിരുന്നുവെങ്കിൽ,ഇത്രയും ദിവസവും ചർച്ച എന്ന പേരിൽ ഒപ്പമുണ്ടായിരുന്നു വിമതരും ടോണി തൈപ്പറമ്പനെ ചതിക്കുകയായിരുന്നു എന്ന് നിസംശയം പറയാം

ആവശ്യത്തിന് ഉപയോഗിച്ച ശേഷം മായാ രാഹുലിനും ബിജു മാത്യൂസിനും അവർ ആഗ്രഹിച്ച സ്ഥാനം ലഭിച്ചു കഴിഞ്ഞപ്പോൾ വിമതരുടെ നെടുംതൂണായി നിന്ന ടോണി തൈപ്പറമ്പനെ കറിവേപ്പില പോലെ പുറത്തേക്ക് എറിയാൻ വിമതരും കൂടി കേരള കോൺഗ്രസ് എമ്മിന് ഒപ്പം ചേർന്ന് രൂപപ്പെടുത്തിയതാണോ ഈ കത്തെന്ന സംശയവും പലരും പങ്കുവയ്ക്കുന്നു. വിമതരുടെ സമ്മതം അറിയിച്ചു കൊണ്ടുള്ള കത്ത് ലഭിച്ചില്ല എന്ന് പാലൂടവൻപലതവണ പറഞ്ഞപ്പോഴും മായാ രാഹുൽ നിശബ്ദത പാലിച്ചത് മനപ്പൂർവ്വം തന്നെ എന്ന് ഉറപ്പ്…എന്തായാലും ഈ കത്ത് തീർത്തും ദുരൂഹമെന്ന് പറയാതെ വയ്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ