പാലാ മേലുകാവ് റൂട്ടിലെ കടനാട് പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന പ്രദേശമായ കുരിശിങ്കൽ പാലം പണിയോട് അനുബന്ധിച്ചുള്ള ബദൽ റൂട്ടുകൾ സഞ്ചാരയോഗ്യമല്ലെന്നും ഒരു ബൈക്കുകൾക്ക് പോലും യാത്ര ചെയ്യാവുന്ന അവസ്ഥയിൽ അല്ലെന്നും ബി ജെ പി നേതാവ് ജോഷിഅഗസ്‌റ്റ്യൻ.
PWD റോഡായ കുറുമണ്ണ്, പയസ്മൗണ്ട് റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് തുടങ്ങിയിട്ട് നാളുകളായി. മേരിലാൻഡ് പയസ് മൗണ്ട് റോഡും, കുരിശിങ്കൽ വെള്ളാതൊട്ടി റോഡും കുളത്തിക്കണ്ടം പാണ്ടിയാമാവ് റോഡും ഇതേ അവസ്ഥയിൽ തന്നെ.
റോഡുകൾ സഞ്ചാരയോഗ്യമാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ നടപടി ജനങ്ങളോട് ഉള്ള വെല്ലുവിളിയാണെന്നും ഈ റോഡുകളെല്ലാം അടിയന്തരപ്രാധാന്യത്തോടെ റീ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



