പാലാ ചേർപ്പുങ്കൽ സ്കൂളിൽ നടക്കുന്ന കലോത്സവത്തിൽ അനൗൺസ് ചെയ്യുന്നതിനിടെ അദ്ധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. പാലാ സെന്റ് തോമസ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന പുതിയ കുന്നേൽ മജോ ആണ് മരണമടഞ്ഞത്. 52 വയസ്സായിരുന്നു.
അനൗൺസ്മെൻ്റിനിടെ കുഴഞ്ഞു വീണ അദ്ധ്യാപകനെ
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഇടമറുക് ഇല്ലിക്കൽ കുടുംബാംഗമാണ് . ശവസംസ്കാരം പിന്നീട്. മലയാളം അദ്ധ്യാപകനായിരുന്നു.



