Wednesday, October 7, 2026
Homeകേരളംഡിജിപിക്ക് നൽകിയ കത്തിലെ നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഇ.ഡി.

ഡിജിപിക്ക് നൽകിയ കത്തിലെ നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഇ.ഡി.

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണയെയും ഭര്‍ത്താവ് മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ട് ഇ.ഡി. വീണ ദുബായിലേക്ക് പണം കടത്തിയെന്നും മുഹമ്മദ് റിയാസ് ഏജന്റ് വഴി വന്‍തുക വരുന്ന ഹവാല ഇടപാടില്‍ ഏര്‍പ്പെട്ടെന്നും ഇവര്‍ കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ആരോപണം.

കേസെടുക്കാന്‍ ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് അയച്ച ഇ.ഡി.യുടെ കത്തിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വീണ സ്വന്തം കൈപ്പടയിലെഴുതിയ പണമിടപാടിന്റെ കുറിപ്പുകളും തെളിവായി കത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. മുഹമ്മദ് റിയാസിനെതിരെ ഹസന്‍ വാരിസിന്റെ നിര്‍ണായക മൊഴിയുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഹമ്മദ് റിയാസിനെതിരേ ഹവാല ഇടപാട് ആരോപണം ഉയര്‍ത്തുന്ന ഇ.ഡി. വാരീസിന്റെ വാട്‌സാപ് ചാറ്റുകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും കത്തില്‍ പറയുന്നു.

വീണ 85 ലക്ഷം രൂപ ദുബായിലേക്ക് കൈമാറിയെന്നാണ് ആരോപണം. അഞ്ചുതവണ ഹവാലാ ഇടപാട് നടത്തി. മുഹമ്മദ് റിയാസിന്റെ നിര്‍ദേശ പ്രകാരം ചില ആളുകള്‍ പണം തന്നുവെന്ന് ഹസന്‍ വാരിസ് മൊഴി നല്‍കിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. ദുബായിലുള്ള ഫൈജാസിന് പണം കൈമാറാനായിരുന്നു നിര്‍ദേശം. ഏജന്റ്. സുബൈര്‍ കരുവാംപോയില്‍ വഴി ഒരു വര്‍ഷത്തിനിടയില്‍ 1.20 കോടി രൂപ കടത്തി.

2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെ കാലയളവിലാണ് കടത്ത്. വാരിസിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഹവാല ഇടപാടുകളുടെ വാട്സ്‌ആപ്പ് ചാറ്റുകള്‍ ഉണ്ടെന്നും കത്തില്‍ പറയുന്നു. ഹവാലാ ഇടപാട് നടത്താനായി 16 അംഗ വാട്‌സാപ്പ് കൂട്ടായ്മ ഉണ്ടാക്കിയെന്നും ചാറ്റില്‍ ഇക്കാര്യം സംസാരിച്ചതിന്റെ തെളിവുകള്‍ ഉണ്ടെന്നും പറയുന്നു. സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഡിജിപിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇതില്‍ കാര്യമായ തെളിവില്ലെന്നായിരുന്നു എന്നാണ് ഇതുവരെ സിപിഐഎം ആരോപിച്ചിരുന്നത്. എന്നാല്‍ ഇന്ന് സിപിഐഎം കോഴിക്കോട് സമ്മേളനവും റാലിയും നടക്കാനിരിക്കെയാണ് ഇ.ഡി. ഡിജിപിയ്ക്ക് അയച്ച്‌ കത്തിലെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ