Saturday, September 12, 2026
Homeകേരളംവയോജനങ്ങൾക്ക് പ്രത്യേക പരിഗണന; സംസ്ഥാനത്തെ വയോജന സൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ പദ്ധതിക്ക് തുടക്കം.

വയോജനങ്ങൾക്ക് പ്രത്യേക പരിഗണന; സംസ്ഥാനത്തെ വയോജന സൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ പദ്ധതിക്ക് തുടക്കം.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളെ വയോജന സൗഹൃദമാക്കുന്നതിനായി വയോജന ക്ഷേമ വകുപ്പ് നടപ്പാക്കുന്ന വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ പദ്ധതിക്ക് തുടക്കമാകുന്നു.

ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പദവി നല്‍കും.

വില്ലേജ്, താലൂക്ക് ഓഫീസുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, ഗതാഗത കൗണ്ടറുകള്‍, എന്നിവിടങ്ങളില്‍ സര്‍ട്ടിഫിക്കേഷന്‍ നടപ്പാക്കാനാണ് പദ്ധതി.

വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുതുതായി വയോജനക്ഷേമ വകുപ്പ് രൂപീകരിച്ചിരുന്നു.

ഇന്ത്യയില്‍ ഏറ്റവും അധികം വയോധികരുള്ള സംസ്ഥാനമാണ് കേരളം. രണ്ട് പതിറ്റാണ്ടിനുള്ളില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ഉയരുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ നിരവധി പദ്ധതികളാണ് വകുപ്പ് വഴി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ ഓഫീസിലെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വയോജനക്ഷേമ വകുപ്പ് നടപടികള്‍ സ്വീകരിക്കും. വയോജനങ്ങള്‍ക്ക് പ്രത്യേക ക്യൂ ഇല്ലാത്തത്, ചെറിയ അക്ഷരങ്ങളില്‍ എഴുതിയ അപേക്ഷാ ഫോമുകള്‍, കൈവരിയില്ലാത്ത പടികള്‍ എന്നിവയെല്ലാം പലപ്പോഴും പ്രശ്‌നമാകാറുണ്ട്.

ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് നിലവില്‍ സര്‍ക്കാര്‍ സര്‍ട്ടിഫിക്കേഷന്‍ ഏര്‍പ്പെടുത്തുന്നത്. അഞ്ച് മേഖലകളായാണ് ഇവയെ വിലയിരുത്തുക. കെട്ടിടത്തിലേക്കുള്ള പ്രവേശനത്തിന് 30 ശതമാനമാണ് സ്‌കോര്‍.

ഓഫീസുകളില്‍ വിവിധ സേവനങ്ങള്‍ക്ക് 25 ശതമാനവും ജീവനക്കാരുടെ പെരുമാറ്റത്തിന് 20 ശതമാനവും വിവര നിയമത്തിന് 15 ശതമാനവും പങ്കാളിത്തത്തിന് 10 ശതമാനവും എന്നിങ്ങനെയാണ് സ്‌കോര്‍ നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. നിശ്ചിതകാലയളവിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കേണ്ടതായിട്ടുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ