ദുബയ്: മാപ്പിളപ്പാട്ട് ഗായകന്‍ നിസാര്‍ വയനാട് ദുബയില്‍ അന്തരിച്ചു. 44 വയസായിരുന്നു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. സംഗീതപരിപാടിക്കായി കഴിഞ്ഞമാസം ദുബയിലെത്തിയതാണ്. പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികില്‍സ തേടിയത്.
ഇന്ന് വൈകുന്നേരം ദുബയ് മന്‍ഖൂല്‍ ആശുപത്രിയിലായിരുന്നു മരണം. അടുത്തദിവസം സൗദിയിലും, ദുബയിലും വിവിധ സംഗീതപരിപാടിയില്‍ പങ്കെടുക്കാനിരിക്കെയാണ് മരണം. നിരവധി മാപ്പിളപ്പാട്ട് ആല്‍ബങ്ങളില്‍ പാടി അഭിനയിച്ചിട്ടുണ്ട്.
‘പ്രഫസര്‍ ഡിങ്കന്‍’ എന്ന മലയാള സിനിമയിലും, കന്നട സിനിമയിലും പിന്നണി ഗായകനായി ഗാനമാലപിച്ചു. ബോളിവുഡ് ഗായകന്‍ ഉദിത്ത് നാരായണന്റെ ശബ്ദ സാദൃശ്യമാണ് ഗാനമേള വേദികളില്‍ നിസാറിനെ ശ്രദ്ധേയനാക്കിയത്. ബഹ്‌റൈനില്‍ ഉദിത്ത് നാരായാണനോടൊപ്പം പാട്ടുപാടി ആരാധകരെ കൈയിലെടുത്തിട്ടുണ്ട്.
ഇറോത്ത് വീട്ടില്‍ ഇബ്രാഹീമിന്റെയും സൈനബയുടേയും മകനാണ്. ഭാര്യ: ഷഹന നിസാര്‍. മക്കള്‍: സിംബ്രീന, അംബ്രീന, സഹോദരങ്ങള്‍: ബുഷറ, നസീറ, അന്‍സാര്‍.



