Saturday, August 29, 2026
Homeകേരളംതിരുവോണ ദിനത്തിൽ കത്തിക്കുത്ത്; വർക്കലയിൽ യുവാവ് കൊല്ലപ്പെട്ടു; അഞ്ചംഗ സംഘം ഒളിവിൽ.

തിരുവോണ ദിനത്തിൽ കത്തിക്കുത്ത്; വർക്കലയിൽ യുവാവ് കൊല്ലപ്പെട്ടു; അഞ്ചംഗ സംഘം ഒളിവിൽ.

വർക്കല: തിരുവോണദിനത്തിൽ തലസ്ഥാനത്ത് ദാരുണ കൊലപാതകം. വർക്കല മുത്താനയിൽ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. മുത്താന കൊച്ചാരുംപൊയ്ക സ്വദേശി പ്രൈജു എന്ന പ്രിജു (32) ആണ് കൊല്ലപ്പെട്ടത്.

വർക്കല-കല്ലമ്പലം അതിർത്തി പ്രദേശത്ത് ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം മുത്താന കൊച്ചാരുംപൊയ്കയിൽ മദ്യപിച്ചുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പ്രദേശവാസികളായ ഗൗരികൃഷ്ണൻ, അമ്പാടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. തുടർന്നുണ്ടായ വാക്കേറ്റവും കൈയങ്കളിയും ഒടുവിൽ കത്തിക്കുത്തിൽ അവസാനിക്കുകയായിരുന്നു.

സംഭവത്തിനിടെ ഗൗരികൃഷ്ണൻ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രിജുവിനെ കുത്തുകയായിരുന്നു എന്ന് പൊലിസ് പറഞ്ഞു. നെഞ്ചിൽ രണ്ടും പിൻഭാഗത്ത് ഒന്നും വീതം ആഴത്തിൽ കുത്തേറ്റ പ്രിജുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തെ തുടർന്ന് വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കല്ലമ്പലം, വർക്കല, അയിരൂർ, പള്ളിക്കൽ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ ഉൾപ്പെടുന്ന വൻ പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒളിവിലായ പ്രതികൾക്കായി പൊലിസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ