Wednesday, September 30, 2026
Homeകേരളംകർക്കടകവാവ്: സ്പെഷൽ സർവീസുകളുമായി കെ.എസ്.ആർ.ടി.സി.

കർക്കടകവാവ്: സ്പെഷൽ സർവീസുകളുമായി കെ.എസ്.ആർ.ടി.സി.

തിരുവനന്തപുരം: കർക്കടവാവ് ദിവസമായ ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് വിപുലമായ ഗതാഗതസംവിധാനങ്ങളാണ് കെ.എസ്.ആർ.ടി.സി ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ ശംഖുംമുഖം, തിരുവല്ലം, വർക്കല, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം എന്നീ ആറ് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്പെഷൽ ബസുകൾ കൂടുതലായി സർവീസ് നടത്തും. ബുധനാഴ്ച പുലർച്ചെ 2 മണി മുതൽ കെ.എസ്.ആർ.ടി.സി സ്‌പെഷൽ സർവീസുകൾ ആരംഭിക്കും. തിരക്ക് കൃത്യമായി നിയന്ത്രിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിൽ യൂണിറ്റ് ഓഫീസർമാരും ഇൻസ്പെക്ടർമാരും ഉൾപ്പെടുന്ന സ്പെഷൽ സ്‌ക്വാഡ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

കർക്കടക വാവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ മുൻവർഷങ്ങളെ അപേക്ഷിച്ച് അധികമായി ബസുകൾ പൂൾ ചെയ്തു നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷം അധിക സർവീസുകൾ ക്രമീകരിക്കുന്നതിന് ഉപരിയായി 62 ബസുകൾ പൂൾ ചെയ്ത സ്ഥാനത്ത്, ഈ വർഷം ഏകദേശം 100 ബസുകൾ അധികമായി പൂൾ ചെയ്യുകയും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സർവീസുകൾ പ്രത്യേകം ക്രമീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഓപറേഷൻസ്) അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, ഇലക്ട്രിക് ഉൾപ്പെടെ 68 ഓളം ബസുകളാണ് സ്പെഷൽ സർവീസുകൾക്കായി മാറ്റിയിരിക്കുന്നത്.

ജില്ലയിൽ ആറ്റിങ്ങൽ യൂണിറ്റിന് കീഴിൽ വെള്ളനാട്, കാട്ടാക്കട, ആര്യനാട്, വെഞ്ഞാറമൂട്, പാലോട് ഡിപ്പോകളിൽ നിന്ന് 10 ബസുകളും കണിയാപുരം യൂണിറ്റിന് കീഴിൽ നെടുമങ്ങാട്, വിതുര ഡിപ്പോകളിൽ നിന്ന് 4 ബസുകളും തിരുവനന്തപുരം സിറ്റി യൂണിറ്റിന് കീഴിൽ വികാസ് ഭവൻ, പേരൂർക്കട, വിഴിഞ്ഞം, നെയ്യാറ്റിൻകര, പാറശാല ഡിപ്പോകളിൽ നിന്ന് 10 ബസുകളും പാപ്പനംകോട് യൂണിറ്റിന് കീഴിൽ കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല, വെള്ളറട, പൂവാർ ഡിപ്പോകളിൽ നിന്ന് 10 ബസുകളും കിളിമാനൂർ ഡിപ്പോയിൽ നിന്ന് 2 ബസുകളും സ്പെഷൽ സർവീസിനായി ക്രമീകരിച്ചിട്ടുണ്ട്.

ഇവയ്ക്ക് പുറമേ ആറ്റിങ്ങൽ, കണിയാപുരം തിരുവനന്തപുരം സിറ്റി, പാപ്പനംകോട് ഡിപ്പോകളിൽ നിന്നായി 30 ഓളം ഓർഡിനറി ബസുകളും സർവീസ് നടത്തും. തിരുവല്ലത്തേക്ക് തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വിഴിഞ്ഞം, പൂവാർ ഡിപ്പോകളിൽ നിന്നും ശംഖുമുഖത്തേക്ക് പാപ്പനംകോട്, പേരൂർക്കട, പൂവാർ, വിഴിഞ്ഞം, തിരുവനന്തപുരം സിറ്റി ഡിപ്പോകളിൽ നിന്നും സ്‌പെഷൽ സർവീസുകൾ ഉണ്ടാകും.

വേളിയിലേക്ക് വികാസ് ഭവൻ, കണിയാപുരം ഡിപ്പോകളിൽ നിന്നും കഠിനംകുളത്തേക്ക് കണിയാപുരം, ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്നും അരുവിക്കരയിലേക്ക് നെടുമങ്ങാട്, വെള്ളനാട്, പേരൂർക്കട ഡിപ്പോകളിൽ നിന്നും അരുവിപ്പുറത്തേക്ക് നെയ്യാറ്റിൻകര, പാറശ്ശാല, വെള്ളറട ഡിപ്പോകളിൽ നിന്നും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. മാറനല്ലൂർ അരുവിക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് കാട്ടാക്കട, വെള്ളറട ഡിപ്പോകളിൽ നിന്നും വർക്കലയിലേക്ക് ആറ്റിങ്ങൽ, വെഞ്ഞാറമൂട്, തിരുവനന്തപുരം സെൻട്രൽ ഡിപ്പോകളിൽ നിന്നും സ്‌പെഷൽ സർവീസുകൾ ഉണ്ടായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ