കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശനെതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. ബേപ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവന്‍ കെ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. കോഴിക്കോട് സൈബർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
നിതിൻ കക്കേടത്ത് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ലഹള ഉണ്ടാക്കുന്നതും പൊതുസമൂഹത്തിൽ കലഹം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പോസ്റ്റിട്ടുവെന്നാണ് വകുപ്പ് ചുമത്തിയിട്ടുള്ളത്. കമന്റ് ബോക്‌സിലാണ് പരാമര്‍ശം നടത്തിയത്.
എന്നാൽ അക്കൗണ്ട് ഉടമയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കമ്മീഷണർക്ക് നൽകിയ പരാതി സൈബർ എസിപിക്ക് കൈമാറി. സൈബർ എസിപിക്ക് കൈമാറിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.



