Friday, August 28, 2026
Homeകേരളംസംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; വിവിധ ജില്ലകളില്‍ അവധി.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; വിവിധ ജില്ലകളില്‍ അവധി.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കുകയാണ്. ഉരുള്‍പെട്ടലില്‍ ഇടുക്കിയില്‍ രണ്ട് പേര്‍ക്കും കോട്ടയത്ത് ഒരാള്‍ക്കും ജീവന്‍ നഷ്ടമായി.പൂഞ്ഞാറില്‍ തകര്‍ന്ന വീടിനടിയില്‍ കുടുങ്ങിയ വീട്ടമ്മക്കായി തെരച്ചില്‍ തുടരുകയാണ്.

പത്തനംതിട്ടയിലും ഉരുള്‍പൊട്ടലുണ്ടായി. റാന്നിയില്‍ പ്രളയ സമാന സാഹചര്യമാണ്. റാന്നി ടൗണ്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. പലയിടത്തും പത്ത് അടിയോളമാണ് വെള്ളം ഉയര്‍ന്നിരിക്കുന്നത്. നദികളിലും ജലനിരപ്പ് ഉയരുകയാണ്. അഞ്ച് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതുജങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുന്നു. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

•ഇടുക്കിയിലെ ചെറു ഡാമുകൾ നിറഞ്ഞു

ഒറ്റ രാത്രിയിലെ മഴയിൽ ഇടുക്കിയിലെ ചെറു ഡാമുകൾ നിറഞ്ഞു. ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ ഡാമുകളാണ് നിറഞ്ഞത്. ഇരട്ടയാർ ഡാമിൽ റെഡ് അലർട്ടിലേക്ക് ജലനിരപ്പ് ഉയർന്നു. കല്ലാർ ഡാമിലെ ജലനിരപ്പും റെഡ് അലേർട്ടിലേക്ക് ഉയരുകയാണ്. ഇരട്ടയാറിൽ 748.89 m ആണ് ജലനിരപ്പ്. കല്ലാറിൽ 822.8 m ആണ് ജലനിരപ്പ്.

•പ്രഭാകരന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി കോലാഹലമേട്ടില്‍ മണ്ണിടിച്ചിലില്‍ കാണാതായ പ്രഭാകരന്റെ മൃതദേഹം കണ്ടെത്തി.

•മണ്ണിടിഞ്ഞ് വീട് തകർന്നു

ഇടുക്കി പശുപ്പാറയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. ബാലന്‍ എന്നയാളുടെ വീടാണ് തകർന്നത്. വീട്ടിൽ ഉള്ളവർ അത്‌ഭുതകരമായി രക്ഷപ്പെട്ടു.

•പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞു

ഇടുക്കി പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞു. സ്റ്റേഷനുള്ളിൽ ചെളിയും മണ്ണും. സ്റ്റേഷന് പിൻഭാഗത്തുള്ള മൺതിട്ട അപകടാവസ്ഥയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ