ചാവക്കാട്; പുതുപൊന്നാനിയിൽ നിന്നും ചാവക്കാട്ടേക്ക് വരികയായിരുന്നു ഗ്ലോബ് സ്വകാര്യ ബസിലാണ് ഇന്ന് രാവിലെ 8. മണിക്ക്. യുവതി സീറ്റിൽ കുഴഞ്ഞു വീണത്
ഈ സമയം ബസ്സിലെ യാത്രക്കാരായിരുന്നു രാജ ആശുപത്രിയിലെ നേഴ്സിങ് വിദ്യാർത്ഥികളായ എടക്കഴിയൂർ സ്വദേശികളായ വെളിയങ്കോട് വീട്ടിൽ മൊയ്തു മകൾ ഹനീന വെങ്കളത്ത് സുധീഷ് മകൾ സ്വാതി എന്നിവർ അടുത്തു വന്ന് യുവതിയെ താങ്ങി എടുക്കുകയായിരുന്നു
അണ്ടത്തോട് സ്വദേശിനി മണാലില്‍
റസീനയാണ് (44) കുഴഞ്ഞു വീണത്
യുവതിക്ക് പൾസും ബ്രീത്തും ഇല്ല എന്ന് കണ്ടപ്പോൾ ബസ്സിൽ വച്ച് തന്നെ സി പി ആര്‍ നൽകുകയായിരുന്നു
തുടർന്ന് ബസ് കണ്ടക്ടർ ആംബുലൻസ് വിളിച്ചുവരുത്തി കുഴഞ്ഞു വീണ യുവതിയെ ചാവക്കാട് സെന്ററിൽ വച്ച് ബസ്സിൽ നിന്നും ആംബുലൻസിലേക്ക് ഷിഫ്റ്റ് ചെയ്തു
രാജ ആശുപത്രിയിൽ എത്തിച്ചു
പരിശോധനയിൽ യുവതിക്ക് സ്ട്രോക്ക് ലക്ഷണങ്ങൾ കണ്ടതിനാൽ പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
നഴ്സിംഗ് വിദ്യാർത്ഥിനികളായ
ഹനീന. സ്വാതി എന്നിവരുടെ
അവസരോചിതമായ ഇടപെടലാണ് യുവതിയുടെ ജീവൻ നിലനിർത്താൻ സഹായകമായത് .
വിദ്യാർത്ഥികളുടെ പ്രവർത്തനത്തെ ബസ്സിലെ മറ്റു യാത്രക്കാരും ജീവനക്കാരും തടിച്ചുകൂടിയ നാട്ടുകാരും അഭിനന്ദിച്ചു.



