തിരുവനന്തപുരം: തുടർച്ചയായ നാലുദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്തെ സ്വർണവിപണിയിൽ ഇന്ന് നേരിയ ഉണർവ്. സ്വർണവിലയിൽ പവന് 160 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,120 രൂപയായി ഉയർന്നു. ഗ്രാമിന് 20 രൂപ വർധിച്ച് 13,390 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യാന്തര വിപണിയിലെ ചലനങ്ങളും യു.എസ്-ഇറാൻ സമാധാന കരാറുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായിരുന്നു.
ഇതിനിടെ സ്വർണവിപണിയിൽ വലിയ തകർച്ചയും റിപ്പോർട്ട് ചെയ്തിരുന്നു. ഈ തിരിച്ചടികൾക്ക് ശേഷം വിപണിയിൽ ചെറിയൊരു മാറ്റമാണ് ഇന്ന് ദൃശ്യമാകുന്നത്. സ്വർണത്തിന് പുറമെ 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഗ്രാമിന് 15 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്.അതേസമയം, ആഭരണങ്ങളുടെ പണിക്കൂലിയിലും മറ്റും ജ്വല്ലറികൾക്കനുസരിച്ച് മാറ്റങ്ങൾ വരാമെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.



