Monday, June 15, 2026
Homeകേരളംകെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കോട്ടയം ഡിപ്പോയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കോട്ടയം ഡിപ്പോയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ ‘പ്രിയദർശിനി’ സൗജന്യ ബസ് യാത്രാ പദ്ധതിക്ക് കോട്ടയത്തും ആവേശകരമായ തുടക്കം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ഡിപ്പോയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.

ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭിക്കുക.
കോട്ടയത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ ചെയർപേഴ്സൺ എം.പി. സന്തോഷ്കുമാർ, വിവിധ ജില്ലാ പഞ്ചായത്ത്-നഗരസഭാ അംഗങ്ങൾ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുത്തു.
ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും വിപുലമായ ഉദ്ഘാടന ചടങ്ങുകൾ നടന്നു.

കടുത്തുരുത്തിയിൽ നടന്ന പ്രാദേശികതല ഉദ്ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.
സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂരിൽ
സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശിക ഉദ്ഘാടനങ്ങൾ നടക്കുന്നതിനൊപ്പം,

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. സ്ത്രീ ശാക്തീകരണവും യാത്രാ സൗകര്യവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതി വരും ദിവസങ്ങളിൽ കൂടുതൽ കെഎസ്ആർടിസി സർവീസുകളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com