ആലപ്പുഴയിലെ രക്ഷാപ്രവർത്തനം, പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു. നവകേരള യാത്രക്കിടെ കെ എസ് യു,യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ള അഞ്ച് പോലീസുകാരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു. വീണ്ടും ഹാജരാകണമെന്ന് കാട്ടി പ്രതികൾക്ക് എസ് ഐ ടി നോട്ടീസ് നൽകി.
അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഏത് സമയത്തും ഹാജരാകണമെന്ന നിർദേശം ഉൾക്കൊള്ളുന്ന നോട്ടീസാണ് നൽകിയത്. ഒന്ന് മുതൽ അഞ്ച് വരെ പ്രതികളായ എസ് അനിൽകുമാർ, എസ് സന്ദീപ്, വി കെ ഷൈജു,ആർ അരുൺ, വി വി വിപിൻ എന്നിവരെയാണ് വിട്ടയച്ചത്.



