Sunday, July 26, 2026
Homeകേരളംപാലാ നഗരസഭ പ്രതിസന്ധി :അവസരം മുതലാക്കി ഭരണം പിടിക്കാൻ ഇല്ലെന്ന് പ്രതിപക്ഷം.

പാലാ നഗരസഭ പ്രതിസന്ധി :അവസരം മുതലാക്കി ഭരണം പിടിക്കാൻ ഇല്ലെന്ന് പ്രതിപക്ഷം.

കോട്ടയം : പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരും കോൺഗ്രസ് കൗൺസിലർമാരും തമ്മിലുള്ളന തർക്കത്തെ തുടർന്നുണ്ടായ പ്രതിസന്ധി തുടരുന്നതിനിടെ നിർണായക തീരുമാനത്തിലേക്ക് പ്രതിപക്ഷം. പാലായിലെ അവസരം മുതലാക്കി ഭരണം പിടിക്കാൻ ഇല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

ഭരണം പിടിക്കാൻ ആരുടെയും പിന്തുണ വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്നു പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ സ്വതന്ത്ര മുന്നണി മാറി നിന്നാലും എൽഡിഎഫിന് ഭൂരിപക്ഷം ഉണ്ടാവില്ല. നഗരസഭയിൽ വെറും സ്ഥാനം കിട്ടാൻ വേണ്ടി മാത്രം ഭരണത്തിലേക്ക് ഇല്ല.

പക്ഷേ ഭൂരിപക്ഷമില്ലാതെ ഭരണം മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ല. പാലാ നഗരസഭയിലെ ജനങ്ങളെ പറ്റിക്കാൻ പ്രതിപക്ഷത്തിന് താല്പര്യമില്ല.ഭൂരിപക്ഷവും സ്ഥിരതയും ഉണ്ടെങ്കിൽ മാത്രമേ ഭരണത്തിലേക്ക് എത്താൻ നോക്കുകയുള്ളൂ. എങ്ങനെയും ഭരണത്തിൽ കടിച്ചു തൂങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും ക്രിയാത്മക പ്രതിപക്ഷമായാണ് ആറുമാസം നിന്നതെന്നും ബിജു പാലൂപ്പടവൻ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com