ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..കൊച്ചിയിലെ സ്വകാര്യ
ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കരൾ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന സലിം കുമാർ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.
നടന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ടെങ്കിലും
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതരോ കുടുംബാംഗങ്ങളോ പുറത്തുവിട്ടിട്ടില്ല.



