Sunday, May 10, 2026
Homeകേരളംമഴ കനക്കും, ഞായറാഴ്ച 5 ജില്ലകളിൽ യെല്ലോ അലർട്ട്, മെയ് 14 വരെ എല്ലാ ജില്ലകളിലും...

മഴ കനക്കും, ഞായറാഴ്ച 5 ജില്ലകളിൽ യെല്ലോ അലർട്ട്, മെയ് 14 വരെ എല്ലാ ജില്ലകളിലും മഴ; ഏറ്റവും പുതിയ അറിയിപ്പ്.

തിരുവനന്തപുരം : അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്ടിലാണ് ഇന്ന് മഞ്ഞ അലർട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച (മെയ് 11) യെല്ലോ അലർട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ മെയ് 12 ഞായറാഴ്ച മഞ്ഞ മുന്നറിയിപ്പ് നൽകി. മെയ് 13ന് പത്തനംതിട്ടയിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്ന് മുതൽ മെയ് 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. യെല്ലോ അലർട്ടില്ലാത്ത ജില്ലകളിൽ നേരിയതോ മിതമായതോ ഉള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com