Sunday, September 20, 2026
Homeകേരളംഅതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ നീക്കം; മുഖ്യമന്ത്രിയുടെ പ്രതിനിധിയായി MLA കെ പി നൗഷാദലി ഇ...

അതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ നീക്കം; മുഖ്യമന്ത്രിയുടെ പ്രതിനിധിയായി MLA കെ പി നൗഷാദലി ഇ ശ്രീധരനെ കണ്ടു.

മലപ്പുറം: മെട്രോമാൻ ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ സഹകരിച്ചേക്കുമെന്ന് സൂചന. കെ റെയിൽ റദ്ദാക്കിയതിനു പിന്നാലെയാണ് ഇ ശ്രീധരന്റെ അതിവേഗ റെയിൽ പാത പദ്ധതിയുമായി സംസ്ഥാന സർക്കാർ സഹകരിക്കാനൊരുങ്ങുന്നത്. ഇ ശ്രീധരൻ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തും.

മുഖ്യമന്ത്രി വിഡി സതീശന്റെ നിർദേശപ്രകാരം പൊന്നാനി എംഎൽഎ കെപി നൗഷാദലി ഇ ശ്രീധരനെ വീട്ടിലെത്തി കണ്ടു. സർക്കാരുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ സന്നദ്ധമാണെന്ന് ഇ ശ്രീധരൻ അറിയിച്ചു. വികസന വിഷയങ്ങളിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് നൗഷാദലിയും പ്രതികരിച്ചു. വൈകാതെ മുഖ്യമന്ത്രിയുമായി ഇ ശ്രീധരൻ കൂടിക്കാഴ്ച്ച നടത്തും.

പദ്ധതി സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ഇ ശ്രീധരൻ കൈമാറും. എന്നാൽ ഇ ശ്രീധരൻ പറഞ്ഞ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാർ ഇ ശ്രീധരനുമായി സഹകരിക്കാൻ തയ്യാറായാൽ കേന്ദ്രത്തിൽ നിന്നും നിർണായക പ്രഖ്യാപനം ഉണ്ടായേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ