Sunday, May 24, 2026
Homeകേരളംബക്രീദ് അവധി മദ്യശാലകള്‍ക്കും വേണം'; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ബെവ്കോ എംപ്ലോയീസ് സംഘ്.

ബക്രീദ് അവധി മദ്യശാലകള്‍ക്കും വേണം’; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ബെവ്കോ എംപ്ലോയീസ് സംഘ്.

തിരുവനന്തപുരം: ബക്രീദ് അവധി മദ്യശാലകള്‍ക്കും വേണമെന്ന് ബെവ്കോ എംപ്ലോയീസ് സംഘ്. ബക്രീദ് ആഘോഷങ്ങളില്‍ പങ്കുചേരുന്നതിന് ഒരു ദിവസം അവധി നല്‍കണം എന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി ഡി സതീശന് ബെവ്‌കോ എംപ്ലോയീസ് സംഘ് കത്ത് നല്‍കി.

‘ലോകമെമ്പാടുമുള്ള മുസ്‌ലിം മത വിശ്വാസികള്‍ വിശുദ്ധ മക്കയില്‍ പരിശുദ്ധ ഹജ്ജ് ചടങ്ങുകളുടെ സമയത്ത് ആഘോഷിക്കുന്ന ത്യാഗത്തിന്റെ പെരുന്നാള്‍ ദിനമായ ബക്രീദ് ആഘോഷങ്ങള്‍ക്കായി 27/05/2026, 28/05/2026 തീയതികളില്‍ കേരളം സംസ്ഥാനത്ത് പൊതുഅവധി നല്‍കുന്നതിന് തീരുമാനിച്ചതില്‍ ബെവ്‌കോ എംപ്ലോയീസ് സംഘ് അഭിനന്ദിക്കുന്നു. കൂടെ ബക്രീദ് ആഘോഷങ്ങളില്‍ പങ്ക് ചേരുന്നതിന് കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പറേഷന്‍ ചില്ലറവില്‍പ്പന ശാലകള്‍ക്ക് ഒരു ദിവസത്തെ അവധി അനുവദിക്കണം’, എന്നാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ബെവ്‌കോ എംപ്ലോയീസ് സംഘ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com