Sunday, May 31, 2026
Homeകേരളംസീനുകൾ വെട്ടിക്കുറച്ചതിലുള്ള വിരോധം, പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യം'; നടിക്കെതിരെ രഞ്ജിത്ത്.

സീനുകൾ വെട്ടിക്കുറച്ചതിലുള്ള വിരോധം, പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യം’; നടിക്കെതിരെ രഞ്ജിത്ത്.

കൊച്ചി: ലൈംഗികാതിക്രമ കേസിൽ തനിക്കെതിരെ ഉയർന്നിട്ടുള്ള പരാതികൾ വ്യക്തിവൈരാഗ്യം മൂലമാണെന്ന് സംവിധായകൻ രഞ്ജിത്ത്. നടിയുടെ പ്രകടനം മോശമായതിനാൽ സിനിമയിലെ രംഗങ്ങൾ വെട്ടിക്കുറച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.ജനുവരിയിൽ നടന്ന സംഭവത്തിൽ പരാതി നൽകിയത് മാർച്ചിലാണ്.

ചില നിർദ്ദേശങ്ങൾ ലഭിച്ച ശേഷമാണ് തനിക്കെതിരായ പരാതി നൽകിയതെന്നും ജാമ്യ ഹർ‍ജിയിൽ കോടതിയെ അറിയിച്ചു. എന്നാൽ രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ല. ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്ന് പോലും കഴിക്കാൻ തയ്യാറാകുന്നില്ലെന്നും അതിനാലാണ് കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിന് മുൻപ് കോടതിയിൽ ഹാജരാക്കിയതെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ ജയിലിൽ കിടത്താനുള്ള നീക്കമാണ് പോലീസിന്‍റേതെന്ന് രഞ്ജിത്ത് കോടതിയെ അറിയിച്ചു. ഹർജിയിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com