Wednesday, July 15, 2026
Homeകേരളംസ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന’; ജി സുധാകരന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രി.

സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന’; ജി സുധാകരന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രി.

ജി സുധാകരന്റെ വിവാദ പ്രസ്താവനകളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നശിക്കാന്‍ തീരുമാനിച്ച് ശത്രുപക്ഷത്ത് ചേര്‍ന്നാല്‍ അധപതനത്തിന്റെ ഭാഗമായി എന്തും വിളിച്ച് പറയുന്ന അവസ്ഥയിലെത്തുമെന്നും അതിന്റെ ഉദാഹരണമായിട്ടാണ് സുധാകരന്റെ വാക്കുകള്‍ മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭുവനേശ്വരന്‍ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് സുധാകരനും നാടിനുമെല്ലാം അറിയുന്ന കാര്യമാണെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സുധാകരന്‍ എസ്എഫ്‌ഐയുടെ നേതാവായിരുന്നു.

അന്ന് തൊട്ട് സുധാകരന്‍ പറഞ്ഞു വന്ന കാര്യങ്ങള്‍ക്കെതിരായിട്ടാണ് ഇപ്പോള്‍ സംസാരിക്കുന്നത്. സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന നടത്താന്‍ തയാറാകുന്നു. അതാണ് അധപതനത്തിന്റെ തെളിവ് – അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com