Saturday, November 7, 2026
Homeകേരളംവാഹന ചലാനുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (അംനസ്‌റ്റി) ; 31/12/2024 വരെ ലഭിച്ചിട്ടുള്ള പോലീസ്, മോട്ടോർ...

വാഹന ചലാനുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (അംനസ്‌റ്റി) ; 31/12/2024 വരെ ലഭിച്ചിട്ടുള്ള പോലീസ്, മോട്ടോർ വാഹന വകുപ്പ് ചലാനുകൾക്ക് ഇളവ് ലഭിക്കുന്നു.

വാഹന ചലാനുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (അംനസ്‌റ്റി) ; 31/12/2024 വരെ ലഭിച്ചിട്ടുള്ള പോലീസ്, മോട്ടോർ വാഹന വകുപ്പ് ചലാനുകൾക്ക് ഇളവ് ലഭിക്കുന്നു.

മോട്ടോർ വാഹന നിയമപ്രകാരം 31/12/2024 വരെ ലഭിച്ചിട്ടുള്ള വാഹന ചലാനുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (അംനസ്റ്റി സ്കീം) അനുവദിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ഈ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്യുന്നതിനും പിഴ അടയ്ക്കുന്നതിനുമുള്ള കാലാവധി 30/04/2026 വരെ മാത്രമായിരിക്കും.പോലീസ്, മോട്ടോർ വാഹന വകുപ്പുകൾ ഈടാക്കിയ ചലാനുകൾ അടച്ച് തീർപ്പാക്കാനായി പൊതുജനങ്ങൾക്ക് ഈ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്യാനും ഓൺലൈനായി ഇളവ് ചെയ്ത തുക അടയ്ക്കാനും സാധിക്കും.

വിവിധ പരിവാഹൻ സേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസ്സമായി നിൽക്കുന്ന ചലാനുകളുടെ വലിയ കുടിശ്ശിക തീർപ്പാക്കുന്നതിനാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ, ചലാനുകൾ നിലവിലുണ്ടെങ്കിൽ സേവനങ്ങൾ നിഷേധിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം 167-ലെ ഭേദഗതിക്ക് ശേഷം, കുടിശ്ശികകൾ തീർക്കാൻ പൗരന്മാർക്ക് ഒരവസരം കൂടി നൽകുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

ഇളവ് ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

https://services.mvd.kerala.gov.in

അപേക്ഷ സമർപ്പിച്ചാൽ ആയതിന്റെ സ്റ്റാറ്റസ് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുന്നതും പെയ്മെൻറ് നടത്താവുന്നതുമാണ്.
https://services.mvd.kerala.gov.in/etax/otc/status

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ