Sunday, September 27, 2026
Homeകേരളംമാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായത്; മറുപടിയുമായി ജി സുധാകരൻ.

മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായത്; മറുപടിയുമായി ജി സുധാകരൻ.

സുധാകരന്‍ ദുരാഗ്രഹിയെന്ന് ഉള്‍പ്പെടെ വിമര്‍ശിച്ച എ വിജയരാഘവന് മറുപടിയുമായി ജി സുധാകരന്‍. അമ്പലപ്പുഴ വിജയരാഘവന് അറിയില്ലെന്നും തിരഞ്ഞെടുപ്പ് യോഗത്തില്‍ മാത്രമാണ് വിജയരാഘവന്‍ വന്നിട്ടുള്ളതെന്നും ജി സുധാകരന്‍ പറഞ്ഞു. ജി സുധാകരന്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലതിരിച്ചാണ് വായിച്ചതെന്നും വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായതെന്ന് ജി സുധാകരന്‍ തിരിച്ചടിച്ചു.

ജി സുധാകരന്‍ വലിയ അധികാരമോഹിയാണെന്ന് ഉള്‍പ്പെടെയാണ് വിജയരാഘവന്റെ വിമര്‍ശനങ്ങള്‍. ജി സുധാകരന് മരിക്കുന്നതുവരെ എംഎല്‍എ ആകണമെന്നാണ് ആഗ്രഹം. അത് നടക്കാത്തതിനാല്‍ പാര്‍ട്ടി വിട്ട ഏക ആളാണ് അദ്ദേഹമെന്നും എ വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദികളില്‍ ജി സുധാകാരനെതിരെ കടന്നാക്രമണം തുടരുകുയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ