Friday, November 6, 2026
Homeകേരളംപത്രിക നൽകാൻ ‘തല്ല്’…. ആദ്യം വന്നത് ഇടത് സ്ഥാനാർത്ഥി…. അകത്ത് കയറിയത് പത്മജ.. തൃശ്ശൂർ കളക്ടറേറ്റിൽ...

പത്രിക നൽകാൻ ‘തല്ല്’…. ആദ്യം വന്നത് ഇടത് സ്ഥാനാർത്ഥി…. അകത്ത് കയറിയത് പത്മജ.. തൃശ്ശൂർ കളക്ടറേറ്റിൽ നാടകീയ രംഗങ്ങൾ.

തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണത്തിനിടെ തൃശ്ശൂരിൽ തർക്കം. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ കൂടെ ഉണ്ടായിരുന്നവരാണ് വരണാധികാരിക്ക് മുന്നിൽ തർക്കം ഉന്നയിച്ചത്.

ആദ്യം എത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണനെ വിളിക്കുന്നതിന് പകരം ബിജെപി സ്ഥാനാർത്ഥിയായ പത്മജ വേണുഗോപാലിനെ പത്രിക സമർപ്പിക്കാൻ വിളിച്ചതോടെയാണ് എൽഡിഎഫ് പ്രതിനിധികൾ തർക്കം ഉന്നയിച്ചത്.
പിന്നീട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് തന്നെ പത്രിക സമർപ്പണത്തിന് അവസരം നൽകിയതോടെ തർക്കം അവസാനിക്കുകയായിരുന്നു.

അതേസമയം മാർച്ച് 23വരെയാണ് നാമനിർദേശ പത്രിക സ്വീകരിക്കുക. ഇതിനിടയിൽ ഞായറാഴ്ച അവധി ദിനം വരുന്നതോടെ സ്ഥാനാർത്ഥികളെല്ലാം പത്രിക സമർപ്പിക്കാനുള്ള തിടുക്കത്തിലാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന 24ന് നടക്കും. 26 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ