Sunday, May 12, 2024
Homeകേരളംതായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; മലയാളി അധ്യാപിക മരിച്ചു.

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; മലയാളി അധ്യാപിക മരിച്ചു.

കോട്ടയം:തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രധാനാധ്യാപിക മരിച്ചു.

ചങ്ങനാശ്ശേരി ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാനാധ്യാപികയായ റാണി മാത്യു (54) ആണ് മരിച്ചത്.

തായ്ലാൻ്റിൽ പട്ടായയിൽ ഭർത്താവ് മാത്യുവിനൊപ്പം ഫാമിലി ടൂറിന് പോയതായിരുന്നു.

പാരാഗ്ലൈഡിംഗിനിടെ അബോധാവസ്ഥയിൽ ആകുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം.

മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള നടപടികൾ തുടങ്ങി. മക്കൾ: ആൽവിൻ മാത്യു (കാനഡ), നിവിൻ മാത്യു, ദീപക് മാത്യു (എൻജിനീയറിങ്ങ് വിദ്യാർത്ഥി).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments