Wednesday, August 19, 2026
Homeകേരളംശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥിയെ സ്‌കൂളിൽനിന്ന് പുറത്താക്കിയതായി പരാതി.

ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥിയെ സ്‌കൂളിൽനിന്ന് പുറത്താക്കിയതായി പരാതി.

തൃശൂർ : ശബരിമല വ്രതം എടുത്ത് വസ്ത്രം മാറിയ വിദ്യാർത്ഥിയെ സ്‌കൂളിൽനിന്ന് പുറത്താക്കിയതായി പരാതി. അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്‌കൂളിൽ ആണ് സംഭവം.

കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താുകയായിരുന്നു. സയൻസ് ഗ്രൂപ്പിലെ രണ്ട് വിദ്യാർത്ഥികളെയാണ് ക്ലാസ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും ചേർന്ന് ക്ലാസിൽ നിന്ന് ഇറക്കിവിട്ടത്.

സ്‌കൂളിലേക്ക് ബിജെപി കോൺഗ്രസ്, സിപിഎം നേതാക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തി. പ്രശ്‌നം പരിഹരിക്കാൻ കഴിയാതെ തർക്കത്തിലേക്ക് നീങ്ങിയതോടെ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. തുടർന്ന് സ്‌കൂൾ അധികൃതരുമായി നടത്തിയ ചർച്ചയിൽ കുട്ടികളെ കറുപ്പ് വസ്ത്രം ധരിച്ച് ക്ലാസിലിരുത്തി.

യൂണിഫോം ധരിക്കാതെ ക്ലാസിൽ ഇരുത്താൻ സമ്മതിക്കില്ലെന്ന് പറഞ്ഞായിരുന്നു സംഭവം. യൂണിഫോം ധരിച്ചുവരാൻ പറഞ്ഞ് പുറത്താക്കിയ കുട്ടികൾ ബാഗ് എടുക്കാതെ വീട്ടിലേക്ക് പോകുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ