Tuesday, September 22, 2026
Homeകേരളംപൂരങ്ങളുടെ പൂരത്തിന് തുടക്കമായി ; നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറന്നു.

പൂരങ്ങളുടെ പൂരത്തിന് തുടക്കമായി ; നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറന്നു.

തൃശ്ശൂർ : പൂര വിളംബരത്തിനായി നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറന്നു . കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി നട തുറന്നത്. ഇതോടെ തൃശ്ശൂർ പൂരത്തിന് തുടക്കമായി. നാളെയാണ് പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം.

രാവിലെ ആറാട്ടിന് ശേഷം നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് എത്തുകയായിരുന്നു. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയിൽ എറണാകുളം ശിവകുമാർ വടക്കുന്നാഥ നകത്ത് പ്രവേശിച്ചു.

പിന്നീട് മൂന്ന് പ്രാവശ്യം വലം വച്ച് തെക്കേ ഗോപുരം തുറക്കുകയായിരുന്നു. വടക്കുന്നാഥനെ വണങ്ങി മാരാർ ശംഖ് വിളിച്ചതോടെയാണ് പൂര വിളംബരത്തിന് തുടക്കം കുറിച്ചത്. കൂടി നിൽക്കുന്ന ജനങ്ങളെ മൂന്ന് പ്രാവശ്യം ശിവകുമാർ തുമ്പി കൈ ഉയർത്തി അഭിവാദ്യം ചെയ്യുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ