Saturday, December 6, 2025
Homeകേരളംആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെ അപകടം; കുറ്റ്യാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെ അപകടം; കുറ്റ്യാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെ അപകടം. കുറ്റ്യാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കുറ്റ്യാടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നാദാപുരം സ്വദേശി പോക്കന്‍വീട്ടില്‍ ഷംസീര്‍(36) ആണ് മരിച്ചത്. കുറ്റ്യാടി കടേക്കല്‍ചാല്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.

ഷംസീർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുറ്റ്യാടിയിൽ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു ഷംസീർ. മഞ്ചേരിയിൽ നിന്ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് വരുകയായിരുന്നു കാറിലുണ്ടായിരുന്നവർ. എതിർ ദിശകളിൽ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഷംസീറിന് ഗുരുതരമായി പരിക്കേറ്റു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാദാപുരം പോക്കൻ വീട്ടിൽ അന്ത്രുവിൻ്റെയും സുബൈദയുടെയും മകനാണ് മരിച്ച ഷംസീർ. വഹീമയാണ് ഭാര്യ. സംഭവത്തിൽ പൊലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com