Monday, May 20, 2024
Homeകേരളംഒമാനില്‍ ബോട്ട് അപകടത്തില്‍ രണ്ടു മലയാളി കുട്ടികള്‍ മരിച്ചു.

ഒമാനില്‍ ബോട്ട് അപകടത്തില്‍ രണ്ടു മലയാളി കുട്ടികള്‍ മരിച്ചു.

ഒമാനിലെ ഖസബില്‍ ബോട്ട് അപകടത്തില്‍ രണ്ടു മലയാളി കുട്ടികള്‍ മരിച്ചു. കോഴിക്കോട് പുള്ളാവൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്.

ഹൈസം (ഏഴ് വയസ് ), ഹാമിസ് (നാല് വയസ് ) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ചെറിയപെരുന്നാള്‍ അവധി ആഘോഷിത്തിന്റെ ഭാഗമായി ബോട്ടിംഗിന് എത്തിയതായിരുന്നു കുടുംബം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments