Saturday, November 7, 2026
Homeകേരളംഅങ്കണവാടികളിലെ പരിഷ്‌കരിച്ച ഭക്ഷണമെനു അടുത്ത മാസം മുതൽ.

അങ്കണവാടികളിലെ പരിഷ്‌കരിച്ച ഭക്ഷണമെനു അടുത്ത മാസം മുതൽ.

അങ്കണവാടികളിലെ പരിഷ്‌കരിച്ച മാതൃക ഭക്ഷണ മെനു സെപ്റ്റംബര്‍ 8 മുതല്‍ നടപ്പിലാക്കുമെന്ന് വനിതാ ശിശുവികസന ഡയറക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഓരോ ജില്ലയില്‍ നിന്നും ശിശുവികസന പദ്ധതി ഓഫീസര്‍മാരും സൂപ്പര്‍വൈസര്‍മാരുമടങ്ങുന്ന 4 വീതം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 56 പേര്‍ക്ക് 3 ദിവസത്തെ സംസ്ഥാനതല പരിശീലനം സര്‍ക്കാര്‍ അനുമതിയോടെ കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയില്‍ ആഗസ്റ്റ് 5 മുതല്‍ 7 വരെ സംഘടിപ്പിച്ചു.

സംസ്ഥാന തലത്തില്‍ ടിഒടി പരിശീലനം ലഭ്യമായ പരിശീലകര്‍ ജില്ലകളിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഹോം സയന്‍സ് സ്ഥാപനങ്ങളുമായി കൈ കോര്‍ത്ത് അതാതു ജില്ലകളിലെ സി.ഡി.പി.ഒ ആന്റ് സൂപ്പര്‍വൈസര്‍മാര്‍ / തെരെഞ്ഞെടുത്ത അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ എന്നിവര്‍ക്കുള്ള ജില്ലാതല പരിശീലനം നല്‍കും. തുടര്‍ന്ന് ഇവര്‍ സെക്ടര്‍, സബ് സെക്ടര്‍ തലത്തില്‍ 66240 അങ്കണവാടി പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ