Friday, October 9, 2026
Homeകേരളംകണ്ണൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്തു, പത്തോളം യുവാക്കൾക്കെതിരെ പോക്സോ കേസ്.

കണ്ണൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്തു, പത്തോളം യുവാക്കൾക്കെതിരെ പോക്സോ കേസ്.

കണ്ണൂർ : ബൈക്കിൽ തട്ടികൊണ്ടു പോയി പതിനാലുകാരിക്ക് മദ്യം നൽകിയ ശേഷം കൂട്ട ബലാത്സംഗത്തിനിരയാക്കിയ പത്തോളം യുവാക്കൾക്കെതിരെ പോക്സോ കേസെടുത്ത് കണ്ണൂർ ടൗൺ പൊലീസ് . പ്രായപൂർത്തിയാവാത്ത പതിനാലുകാരിയുടെ പരാതിയിലാണ് കേസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.വീട്ടിൽ നിന്നും കഴിഞ്ഞ മാസം നാലിന് പെൺകുട്ടിയെ ബൈക്കിൽ തട്ടികൊണ്ടു വന്ന നാലംഗ സംഘം കണ്ണൂരിലെ ലോഡ്‌ജിലെത്തിച്ച് മുറിയിൽ വെച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സുഹൃത്തുക്കളായ ആറു പേരെ വിളിച്ചു വരുത്തിയ ശേഷം അവരും പെൺകുട്ടിയെ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

അഞ്ചാം തീയതി രാവിലെ അവശനിലയിൽ നാട്ടിലെത്തിയ പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവം നടന്നത് ടൗൺ സ്റ്റേഷൻ പരിധിയിലായതിനാൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു . ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

എന്താണ് പോക്സോ നിയമം? പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഓഫൻസസ് ആക്റ്റ് എന്നതിന്റെ ചുരുക്കപ്പേരാണ് പോക്സോ. 2012-ൽ കേന്ദ്ര സർക്കാർ ഇത് കൊണ്ടുവന്നത് കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്നും ലൈംഗിക ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഈ നിയമം 18 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും ബാധകമാണ്, ആൺകുട്ടികളോ പെൺകുട്ടികളോ എന്ന വ്യത്യാസമില്ലാതെ അവർക്ക് സംരക്ഷണം നൽകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ